Friday, October 21, 2011

എന്തിനീ ജീവിതം

വീടിന് പുറത്തേക്ക് ഇറങ്ങാന്‍ വിലക്ക്
ആരോടെങ്കിലും ഒന്ന് ഉരിയാടാന്‍ വിലക്ക്
ആരോടെങ്കിലും ഒന്ന് കൂട്ട് കൂടാന്‍ വിലക്ക്
ഇഷ്ട്ടപ്പെട്ട വേഷം ഇടാന്‍ വിലക്ക്

പൊട്ടു കുത്താന്‍ വിലക്ക്
ഇഷ്ട്ടപ്പെട്ട സിനിമ കാണാന്‍ വിലക്ക്
എന്തിനീ ജീവിതം
എന്ത് ചെയ്യാന്‍ ഇറങ്ങിയാലും വിലക്കുകള്‍ 

16 comments:

  1. ജീവിതം ഒരു കടിഞ്ഞാണില്ലാത്ത കുതിരയെപോലെയാണ് ചില കാര്യങ്ങളില്‍ വിലക്ക്വന്നില്ലങ്കില്‍ ആദമിന്റെയും ഹവ്വയുടെടെയും കാര്യത്തില്‍ സംബവിച്ചതിനെക്കളും വലുത് സംഭവിക്കും ഇവിടെ എനിക്കും വിലക്കുണ്ട് വല്ലതും എഴുതുന്നതിനു
    NB:ഞാന്‍ പറഞ്ഞത് ഇസ്ജ്ഹ്ട്ടപെട്ടിട്ടില്ലങ്കില്‍ പോയി വെടിവെട്ടത്തില്‍ കമ്മെന്റ് ഇട്ട്വാ

    http://rakponnus.blogspot.com/

    ReplyDelete
  2. .....................
    വിലക്ക് കൊള്ളാം....
    അപ്പോഴേ വിലയുണ്ടാവൂ.....
    വിലക്കിന്റെ വില
    വലയുംബോഴറിയും......
    ....................
    വിലക്കുകള്‍ അങ്ങിനെയാണ്.....
    വിളക്ക് കാലുകലെപ്പോലെ.....

    ReplyDelete
  3. പ്രഭ! പെണ്‍ വിലക്കുകള്‍ അങ്ങനെയാണ്. പെണ്‍ ബാല്യം കൌമാരത്തിന്റെ ഋതു ഭേദങ്ങള്‍ അറിയിക്കുമ്പോള്‍ അമ്മ മനസ്സുകളില്‍ എന്തൊക്കെയോ ഭീതിയുടെ തുടി കൊട്ടിതുടങ്ങുകയായി. അത് വരെയും കൂട്ട് കൂടി നടന്ന കളിക്കൂട്ടുകരനില്‍ നിന്ന് "മതി നിന്റെ കളി" എന്ന് കണ്ണുരുട്ടി അമ്മ വിലക്ക് കല്പ്പിക്ക്മ്പോള്‍ കൌമാര മനസ്സ് എതിര്‍ക്കും.. ഏട്ടന്റെ അടുത്ത് നിന്ന് മാരിക്കിടക്കണം എന്നും അച്ഛനെ മേല്‍ കെട്ടി മരിയരുതെന്നും അമ്മ വിലക്കുമ്പോള്‍ അമ്മയോട് ദേഷ്യം തോന്നും. "വലുതായത്" എന്റെ കുറ്റമാണോ എന്ന് ചോദിക്കും.. എങ്കിലും അമ്മ അങ്ങനെയാണ്..കലുങ്കില്‍ കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുന്ന കളിക്കൂട്ടുകാരെ കാണുമ്പോള്‍ അസൂയ തോന്നും.. പക്ഷെ അതങ്ങനെയാണ്.. ഒരു നാട്ടിന്‍ പുറതിന്റെ വിലക്കുകള്‍ അങ്ങനെയൊക്കെ തന്നെ.. അല്ലെങ്കില്‍ എന്നെ നമ്മുടെ നാടിന്‍പുറം നാട്യ പ്രധാനമായി മാറിയേനെ....പക്ഷെ ഇന്ന് വിലക്കുകളുടെ തോത് കുറവാണ്.. അപകടങ്ങളുടെ തോത് കൂടുതലും..

    ReplyDelete
  4. വിലക്കുകള്‍ ഒത്തിരി ഉണ്ടായിട്ടും വിലക്കപെട്ട കനി ഭക്ഷിക്കാന്‍ ആളുണ്ടല്ലോ... അപ്പൊ ഈ വിലക്കുകള്‍ ഇല്ലാത്ത ഒരു അവസ്ഥ എന്തായിരിക്കും...

    നിയമങ്ങള്‍ ഉണ്ടാക്കുന്നത്‌ തന്നെ നിയമ ലങ്കനം നടതാനാനെന്നു പണ്ടാരോ പറഞ്ഞത് ഓര്‍ക്കുന്നു....


    എന്തായാലും എഴ്തിയ ആള്‍ക്ക് എല്ലാ ഭാവുകങ്ങളും....

    ReplyDelete
  5. ജീവിതം തന്നെ ഒരു വിലക്കാണല്ലോ ....നന്നായിട്ടുണ്ട് കൂടുതല്‍ എഴുതാന്‍ ശ്രമിക്കുക ......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  6. ഒരു ചെറിയ വിലക്കില്ലേല്‍ വിളങ്ങും

    ReplyDelete
  7. ചില വിലക്കുകള്‍ നല്ലതാണ്..നന്മയുള്ള വിലക്കുകള്‍ അംഗികരിക്കുക. അല്ലാത്തവയെ തകര്‍ത്തെറിഞ്ഞു മുന്നേറുക. കവിത നന്നായി.

    ReplyDelete
  8. വിലക്കുകള്‍ വിധിയുടെ ജീവിതത്തിന്റെ വിളക്കുകള്‍ ആണ് ..നന്മയ്ക്ക് വേണ്ടിയുള്ള വിലക്ക് അത് നല്ലതിനല്ലേ എന്തേ

    ReplyDelete
  9. ചെറിയ ചില വിലക്കുകൾ ഇല്ലേൽ പിന്നെ ജീവിതത്തിനെന്ത് രസം ? കാരണം വിലക്കുകളെല്ലാം നമ്മളോടുള്ള 'അവരുടെ' സ്നേഹത്തിന്റെ അടയാളങ്ങളാണ്. കാരണം എനിക്കിപ്പോൾ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ, ഒന്ന് കൂട്ടുകാരോടൊന്നിച്ച് കത്തിവച്ചിരിക്കാൻ ഒക്കെ വിലക്കാണ്. ആ വിലക്കെല്ലാം എന്നോടുള്ള അവരുടെ സ്നേഹമായി ഞാൻ എടുക്കുന്നു. അത്ര തന്നെ.

    ReplyDelete
  10. വിലക്കില്ലാത്ത ലോകത്തു ജീവിക്കാന്‍ താല്പര്യമുണ്ടോ??

    ReplyDelete
  11. ഞാന്‍ പ്ലസ്‌ ടു വില്‍ ചേര്‍ന്നപ്പോള്‍ പിന്നീട് എനിക്ക് പ്രിയം നിറഞ്ഞ സാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്..

    "ഇവിടെ, ഈ സ്കൂളില്‍ നിങ്ങള്‍ പഠനം തുടങ്ങുകയാണ്.
    വിലക്കുകള്‍ നിറഞ്ഞ ഒരു സ്കൂള്‍മുറ്റമാണിത്,
    ദേഷ്യം നിറഞ്ഞ ദിവസങ്ങളായിരിക്കും ആദ്യ ദിനങ്ങള്‍..
    പിന്നെ ആ വിലക്കുകള്‍ നിങ്ങള്‍ തന്നെ ആസ്വദിച്ചു തുടങ്ങും.."

    ReplyDelete
  12. we luck ..അങ്ങനെ ചിന്തിച്ചു ..കൂടെ ?
    ചിന്ത നന്നായി ..

    ReplyDelete
  13. ഈ വിലക്ക് കൂടെ ഇല്ലായിരുന്നുവെങ്കില്‍...................................................................................................................................................................

    ReplyDelete
  14. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിളക്കുകള്‍ നല്ലത് തന്നെ
    ഇത്രമേല്‍ വിലക്കുണ്ടായിട്ടും ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍
    പുറത്തു പറയാന്‍ പറ്റാത്തതും. നന്നായി അവതരിപ്പിച്ചു
    എഴുതുക അറിയിക്കുക
    ആശംസകള്‍

    ReplyDelete
    Replies
    1. ക്ഷമിക്കുക ദൃതിയി എഴുതിയപ്പോള്‍ വിലക്കുകള്‍ വിളക്കുകളായി മാറി കേട്ടോ തിരുത്തി വായിക്കുക

      Delete